കരിപ്പൂരില്‍ സ്വര്‍ണവേട്ട: മൂന്ന് കിലോ സ്വര്‍ണം പിടികൂടി

Posted on: January 13, 2014 11:24 am | Last updated: January 14, 2014 at 12:36 am

gold_bars_01മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. കോഴിക്കോട് നന്മണ്ട സ്വദേശിയില്‍ നിന്ന് 3 കിലോ സ്വര്‍ണം അധികൃതര്‍ പിടികൂടി. എയര്‍ ഇന്ത്യ വിമാനത്തില്‍ ദുബൈയില്‍ നിന്നും എത്തിയ നബീല്‍ അന്‍സാരിയില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. സംഭവത്തില്‍ വിമാനത്താവളത്തിലെ ജീവനക്കാരന്‍ ഷമീമിനെയും കസ്റ്റഡിയിലെടുത്തു.