ജില്ലയിലെ സമ്പൂര്‍ണ പെന്‍ഷന്‍ പഞ്ചായത്തായി മാവൂര്‍

Posted on: January 13, 2014 11:07 am | Last updated: January 13, 2014 at 11:07 am

മാവൂര്‍: ജില്ലയിലെ പ്രഥമ സമ്പൂര്‍ണ പെന്‍ഷന്‍ പഞ്ചായത്തെന്ന നേട്ടം മാവൂര്‍ ഗ്രാമപഞ്ചായത്ത് കൈവരിച്ചു. ലഭിച്ച മുഴുവന്‍ അപേക്ഷകളും പരിശോധിച്ച് തീര്‍പ്പുണ്ടാക്കാന്‍ കഴിഞ്ഞതിനാലാണ് ഇത്തരമൊരു നേട്ടം കരസ്ഥമാക്കാന്‍ പഞ്ചായത്തിന് സാധിച്ചത്. മുഴുവന്‍ വാര്‍ഡുകളിലും നേരത്തെ പെന്‍ഷന്‍ ക്യാമ്പയിനും അദാലത്തും നടത്തിയിരുന്നു.
സമ്പൂര്‍ണ പെന്‍ഷന്‍ പഞ്ചായത്ത് പ്രഖ്യാപനം മന്ത്രി ഡോ. എം കെ മുനീര്‍ നിര്‍വഹിച്ചു. ‘യുവ സ്പര്‍ശം’ ത്രൈമാസികയുടെ പ്രകാശനവും അവാര്‍ഡ് ജേതാവ് മുഹമ്മദ് ഹനീഫക്കുള്ള ഉപഹാര സമര്‍പ്പണവും മന്ത്രി നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ പുലിയപ്പുറം അധ്യക്ഷത വഹിച്ചു. കെ വിശാലാക്ഷി ടീച്ചര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി സി മുനീറത്ത് ടീച്ചര്‍, ജില്ലാ പഞ്ചായത്ത് അംഗം വി സി അബ്ദുല്‍ കരീം, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഗതകുമാരി, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ മാങ്ങാട്ട് അബ്ദുര്‍റസാഖ്, വളപ്പില്‍ റസാഖ്, അംഗങ്ങളായ കെ എം അപ്പുക്കുഞ്ഞന്‍, കെ ഉസ്മാന്‍, വ്യാപാരി വ്യവസായി സെക്രട്ടറി മാവൂരാന്‍ നാസര്‍, വി എസ് രഞ്ജിത്ത്, ചിറ്റടി അഹമ്മദ് കുട്ടിഹാജി, കെ പി ചന്ദ്രന്‍, സി വി ഗോപാലപിള്ള, കെ കൃഷ്ണന്‍, രമേശ് ബാബു, കെ പി സഹദേവന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്വിമ സുഹ്‌റ, സെക്രട്ടറി സ്വാദിഖ് മഹ്ദൂ പ്രസംഗിച്ചു.