Connect with us

Kozhikode

വടകര കോ-ഓപറേറ്റീവ് ഹൗസിംഗ് സൊസൈറ്റി ഭരണം യു ഡി എഫിന്‌

Published

|

Last Updated

വടകര: വടകര കോ-ഓപറേറ്റീവ് ഹൗസിംഗ് സൊസൈറ്റി ഭരണ സമിതി തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫില്‍ നിന്ന് ഭരണം യു ഡി എഫ് പിടിച്ചെടുത്തു.
ഇടതുപക്ഷത്തിന്റെ നിയന്ത്രണത്തിലായിരുന്ന വടകര കോ-ഓപറേറ്റീവ് ഹൗസിംഗ് സൊസൈറ്റി ഭരണസമിതിയിലേക്ക് ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ ഒമ്പത് സീറ്റിലും യു ഡി എഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. എല്‍ ഡി എഫിന്റെയും സോഷ്യലിസ്റ്റ് ജനത വിമതരും ചേര്‍ന്നാണ് തിരഞ്ഞെടുപ്പ് സഖ്യം.
സംഘര്‍ഷം കണക്കിലെടുത്ത് വന്‍ പോലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. സോഷ്യലിസ്റ്റ് ജനത യു ഡി എഫിലേക്ക് ചേക്കേറിയതോടുകൂടിയാണ് ഭരണം സി പി എമ്മിന്റെ നിയന്ത്രണത്തിലായത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ മുഴുവന്‍ സ്ഥാനാര്‍ഥികള്‍ക്കും വളരെ കുറവ് വോട്ട് മാത്രമേ ലഭിച്ചുള്ളൂ.
സി ബാലന്‍, എം എം ബാലകൃഷ്ണന്‍, മെട്ടോംകണ്ടി നാണു, ജാനകി, പങ്കജാക്ഷി പൂക്കണ്ടിയില്‍, ടി ലത, എം ചന്ദ്രി (സോഷ്യലിസ്റ്റ് ജനത), എസ് കെ ബാലന്‍ (കോണ്‍ഗ്രസ്), പി പി ഹസന്‍ കുട്ടി (മുസ്‌ലിം ലീഗ്) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഭരണസമിതി യോഗം ചേര്‍ന്ന് സി ബാലനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. യു ഡി എഫിന്റെ നേതൃത്വത്തില്‍ വടകര ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി. മനയത്ത് ചന്ദ്രന്‍, എം കെ ഭാസ്‌കരന്‍, കെ എം ബാബു, സി കുമാരന്‍, ടി കേളു, സി ചന്ദ്രന്‍, പുത്തൂര്‍ അസീസ്, പ്രൊഫ. കെ കെ മഹമൂദ് നേതൃത്വം നല്‍കി.

---- facebook comment plugin here -----

Latest