Connect with us

Kasargod

ഓര്‍ഫനേജ് ഫെസ്റ്റ്: സഅദിയ്യ ഓര്‍ഫനേജിന് ഹാട്രിക് വിജയം

Published

|

Last Updated

ചെറുവത്തൂര്‍: കൈതക്കാട് നൂറുല്‍ ഹുദാ യതീംഖാനയില്‍ നടന്ന ജില്ലാ ഓര്‍ഫനേജ് ഫെസ്റ്റില്‍ സഅദിയ്യ ഓര്‍ഫനേജിന് തുടര്‍ച്ചയായ മൂന്നാംതവണയും കിരീടം. കാഞ്ഞങ്ങാട് വനിതാ മുസ്‌ലിം യതീംഖാന രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഓവറോള്‍ ചാമ്പ്യന്മാരായ സഅദിയ്യ ഓര്‍ഫനേജിനുള്ള ട്രോഫി ടി കെ പൂക്കോയ തങ്ങള്‍ ചന്തേര സമ്മാനിച്ചു. രണ്ടാം സ്ഥാനം നേടിയവര്‍ക്ക് എസ് എ അബ്ദുല്‍ ഹമീദ് മൗലവി ട്രോഫി വിതരണംചെയ്തു.
വൈകിട്ട് നടന്ന സമാപന സമ്മേളനം ടി കെ സി അബ്ദുല്‍ ഖാദിര്‍ ഹാജിയുടെ അധ്യക്ഷതയില്‍ പൂക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
മുബാറക് മുഹമ്മദ് ഹാജി, എ ഹമീദ് ഹാജി, ടി കെ അബ്ദുല്ല, അബ്ദുല്‍ ഫത്താഹ് സഅദി, പി കെ അബ്ദുല്ലക്കുഞ്ഞി, സി മുഹമ്മദ്കുഞ്ഞി, ടി കെ മുഹമ്മദ്കുഞ്ഞി ഹാജി, പി വി സി മുഹമ്മദ്കുഞ്ഞി ഹാജി പ്രസംഗിച്ചു. കെ അബ്ദുല്‍ ശുക്കൂര്‍ ഹാജി സ്വാഗതവും എം സി ശിഹാബ് നന്ദിയും പറഞ്ഞു.

Latest