തെരുവുപട്ടികള്‍ ഭീഷണിയാകുന്നു; വിദ്യാര്‍ഥിയടക്കം രണ്ട് പേര്‍ക്ക് കടിയേറ്റു

Posted on: January 13, 2014 10:58 am | Last updated: January 13, 2014 at 10:58 am

കാസര്‍കോട്: വിദ്യാര്‍ത്ഥിയടക്കം രണ്ടുപേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. നെല്ലിക്കട്ട പി ബി എം സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് അന്‍സാര്‍ (13), റഹിം (23) എന്നിവര്‍ക്കാണ് കടിയേറ്റത്.
ഇന്നലെ രാവിലെ ഒമ്പതുമണിയോടെ സംഭവം. അന്‍സാര്‍ വീടിനു മുന്നില്‍ നില്‍ക്കുമ്പോഴാണ് തെരുവ് നായ കടിച്ചത്. കാലിന് മുറിവേറ്റ അന്‍സാറിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തൊട്ടടുത്ത വീട്ടിലെ റഹീമിനെ നടന്നു പോകുന്നതിനിടയിലാണ് നായയുടെ കടിയേറ്റത്. ഈ ഭാഗത്ത് തെരുവ് നായകള്‍ വളര്‍ത്തു മൃഗങ്ങളേയും അക്രമിക്കുന്നത് പതിവായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.