Connect with us

Kasargod

നബിദിനാഘോഷ തോരണങ്ങള്‍ തൂക്കുന്നതിനിടെ അക്രമം അപലപനീയം: പള്ളങ്കോട്

Published

|

Last Updated

കാസര്‍കോട്: നബിദിന ഭാഗമായി ഒടയംചാലില്‍ ജമാഅത്ത് കമ്മിറ്റിയും എസ് എസ് എഫും സംയുക്തമായി സംഘടിപ്പിക്കുന്ന നബിദിനാഘോഷ പരിപാടിയുടെ കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ ഒരു പറ്റം ലീഗ്-ചേളാരി വിഭാഗം പ്രവര്‍ത്തകര്‍ എസ് എസ് എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ നടത്തിയ അക്രമം അങ്ങേയറ്റം അപലപനീയവും ദുഃഖകരവുമാണെന്ന് എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി പറഞ്ഞു.
അക്രമം കൊണ്ട ് വിശ്വാസത്തെയോ സുന്നീ പ്രവര്‍ത്തനത്തെയോ ഇല്ലാതാക്കാന്‍ കഴിയില്ല. മുസ്‌ലിം മതവിശ്വാസികള്‍ മാത്രമല്ല, മറ്റിതര മതവിശ്വാസികളും പുണ്യമായി കാണുന്ന നബിദിനാഘോഷ പരിപാടി അലങ്കോലപ്പെടുത്താനുള്ള ഹീനമായ ശ്രമമാണ് ലീഗ് പ്രവര്‍ത്തകരെ കൂട്ടുപിടിച്ച് ചേളാരി സമസ്ത നടത്തിക്കൊണ്ടിരിക്കുന്നത്.
നേരത്തെ പരപ്പ ക്ലായിക്കോട് പള്ളിയില്‍ ജുമുഅ ഖുതുബ നിര്‍വഹിച്ച് കൊണ്ടിരിക്കെ ഖത്തീബിനെ വലിച്ചിറക്കി ക്രൂരമായി മര്‍ദിച്ചിരുന്നു. ഇത് ഒരു പുണ്യ ആരാധനാകര്‍മത്തെ കളങ്കപ്പെടുത്തുകയായിരുന്നു.
ഇപ്പോള്‍ നബിദിന പരിപാടി അലങ്കോലപ്പെടുത്തനാണ് ഇവര്‍ ശ്രമിക്കുന്നത്. മതത്തിന്റെ പേരില്‍ വിശ്വാസികളെ വഞ്ചിച്ച് പ്രവര്‍ത്തിക്കുന്ന ഇക്കൂട്ടര്‍ മതത്തെ ദുരുപയോഗം ചെയ്യുകയാണ്. ഇവരെ വിശ്വസികള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
അക്രമത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ എസ് വൈ എസ് നേതാക്കളായ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മടിക്കൈ അബ്ദുല്ല ഹാജി, ബശീര്‍ മങ്കയം, ശിഹാബുദ്ദീന്‍ അഹ്‌സനി, റാശിദ് ഹിമമി, സൈനുല്‍ ആബിദീന്‍ തങ്ങള്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

Latest