സിന്‍സിയര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ഉദ്ഘാടനം ചെയ്തു

Posted on: January 13, 2014 10:49 am | Last updated: January 13, 2014 at 10:49 am

പരപ്പനങ്ങാടി: ആതുര സേവനം പവിത്രമായ ആരാധനയാണെന്ന് ന്യൂനപക്ഷ, നഗരകാര്യ മന്ത്രി മഞ്ഞളാം കുഴി അലി പറഞ്ഞു. സിന്‍സിയര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിന്‍സിയര്‍ ഹോംകെയര്‍ സൗജന്യ ആംബുലന്‍സ്, മാസാന്ത ഹെല്‍ത്ത് ക്ലിനിക്, വൃദ്ധ പരിചരണ പരിശീലനം, മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങിവ സിന്‍സിയര്‍ പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിന്റെ പ്രധാന സംരംഭങ്ങളാണ്. സിന്‍സിയര്‍ ഹെല്‍ത്ത് കെയര്‍ ഉപകരണവിതരണോത്ഘാടനം സിന്‍സിയര്‍ ചെയര്‍മാന്‍ സയ്യിദ് അബ്ദുല്ല ഹബീബുര്‍റഹ്മാന്‍ അല്‍ ബുഖാരി കടലുണ്ടി നടത്തി അഡ്വ. അബൂബക്കര്‍ ചെങ്ങാട്ട് സ്വാഗതവും ഡോ. അബദുല്‍ ലത്തീഫ് ഇംറാന്‍ നന്ദിയും പറഞ്ഞു.
സ്വീറ്റ് മീലാദ് സമാപന സമ്മേളനം നാളെ പുലര്‍ച്ചെ മൂന്നിന് എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട് ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, പി കെ എസ് തങ്ങള്‍ തലപ്പാറ, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി സംബന്ധിക്കും. സയ്യിദ് അബ്ദുല്ല ഹബീബുര്‍റഹ്മാന്‍ അല്‍ ബുഖാരി കടലുണ്ടി പ്രാര്‍ഥക്ക് നേതൃത്വം നല്‍കും