യുവകേരളയാത്രയില്‍ അണിചേര്‍ന്ന് രാഹുല്‍ പ്രവര്‍ത്തകരെ ഞെട്ടിച്ചു

Posted on: January 13, 2014 4:21 pm | Last updated: January 13, 2014 at 6:25 pm

RAHULആലപ്പുഴ/കൊച്ചി: സംസ്ഥാനത്ത് എത്തിയാ രാഹുല്‍ ഗാന്ധി,  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നയിക്കുന്ന യുവകേരള യാത്രത്തില്‍ അണിചേര്‍ന്നു. കായംകുളത്തിനടുത്ത് ചാരുംമൂട്ടില്‍വെച്ചാണ് രാഹുല്‍ ഗാന്ധി പദയാത്രത്തില്‍ ചേര്‍ന്നത്. വാഹനത്തില്‍ നിന്നിറങ്ങി നടന്ന രാഹുല്‍ അണികളെ ആവേശഭരിതരാക്കി. ഏറെ പണിപ്പെട്ടാണ് പോലീസ് പ്രവര്‍ത്തകരെ നിയന്ത്രിച്ചത്. കുറച്ചു നേരം നടന്ന രാഹുല്‍ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരുടെ അഭ്യര്‍ഥന മാനിച്ച് തുറന്ന വാഹനത്തില്‍ യാത്രയെ അനുഗമിച്ചു.

ഉച്ചക്ക് 12.30 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ രാഹുല്‍ റോഡ് മാര്‍ഗ‌ം നേരെ ആലപ്പുഴയിലെത്തുകയായിരുന്നു. ആലപ്പുഴയിലേക്കുള്ള യാത്രക്കിടെ തുറവൂര്‍ ആരോഗ്യകേന്ദ്രത്തിലും അദ്ദേഹം സന്ദര്‍ശനം നടത്തി. വയലാര്‍ രവി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

കനത്ത സുരക്ഷയാണ് രാഹുലിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്നത്.