എസ് എസ് എഫ് പ്രൊഫ്‌സമ്മിറ്റ് സമാപിച്ചു

Posted on: January 13, 2014 1:26 am | Last updated: January 13, 2014 at 1:30 am

കോഴിക്കോട്: സാമൂഹിക സേവനം ലക്ഷ്യമിട്ട് ഗ്രാമങ്ങളിലേക്കിറങ്ങാനുള്ള പ്രതിജ്ഞയുമായി എസ് എസ് എഫ് പ്രൊഫഷനല്‍ വിദ്യാര്‍ഥി സമ്മേളനം പ്രൊഫ്‌സമ്മിറ്റ് സമാപിച്ചു. പ്രൊഫഷനല്‍ വിദ്യാര്‍ഥികളെ സമൂഹത്തിന്റെ താഴേത്തട്ടിലേക്കിറക്കാനുള്ള കര്‍മപദ്ധതികള്‍ക്ക് രൂപം നല്‍കിയാണ് മൂന്ന് ദിനങ്ങളിലായി കോഴിക്കോട് പന്തീരാങ്കാവ് ഹിദായ ക്യാമ്പസില്‍ നടന്ന പ്രൊഫ്‌സമ്മിറ്റിന് കൊടിയിറങ്ങിയത്.
ഇന്നലെ കാലത്ത് നടന്ന ബോധനം സെഷനില്‍ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പ്രസംഗിച്ചു. തുടര്‍ന്ന് സുഭാഷിതം സെഷന് സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കി. പ്രൊഫഷനലുകളെ സാമൂഹിക ബാധ്യതകള്‍ ഓര്‍മപ്പെടുത്തിയ ‘സാമൂഹിക വിചാര’ത്തില്‍ ഡോ. അബ്ദുന്നാസര്‍, ഡോ. ഇ എന്‍ അബ്ദുല്ലത്വീഫ്, എ കെ നിഷാദ്, ഡോ. അബ്ദുല്‍ മജീദ്, ഡോ. നൂറുദ്ദീന്‍, എം അബ്ദുല്‍ മജീദ് സംസാരിച്ചു.
കര്‍മശാസ്ത്ര ചര്‍ച്ചയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍ വിഷയാവതരണം നടത്തി. മര്‍കസ് മുദര്‍രിസ് ജലീല്‍ സഖാഫി ചെറുശ്ശോല സംശയങ്ങള്‍ക്ക് മറുപടി നല്‍കി. സമാപന സമ്മേളനത്തില്‍ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി പ്രഭാഷണം നടത്തി. മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ മദനി, സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി, കെ അബ്ദുല്‍ കലാം പ്രസംഗിച്ചു.