Connect with us

Kerala

ആറ് മാസത്തിനുള്ളില്‍ സാര്‍വത്രികമായി വൈദ്യുതീകരണം നടപ്പാക്കും: ആര്യാടന്‍

Published

|

Last Updated

കോഴിക്കോട്: ആറ് മാസത്തിനുള്ളില്‍ സംസ്ഥാനത്ത് സാര്‍വത്രികമായി വൈദ്യുതീകരണം നടപ്പാക്കുമെന്ന് ആര്യാടന്‍ മുഹമ്മദ്. രാജീവ്ഗാന്ധി ഗ്രാമീണ്‍ വിദ്യുതീകരണ്‍ യോജന(ആര്‍ ജി ജി വി വൈ) പദ്ധതിപ്രകാരം കോഴിക്കോട്, മലപ്പുറം ഒഴികെ മാര്‍ച്ച് മാസത്തോടെ സാര്‍വത്രിക വൈദ്യുതീകരണം പൂര്‍ത്തീകരിക്കുമെന്നും തിരുക്കൊച്ചി ഭാഗത്ത് ആറ് മാസം കൊണ്ട് പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ട് വൈദ്യുതി ഭവനില്‍ (ആര്‍ എ പി ഡി ആര്‍ പി) നിര്‍മാണ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അേേദ്ദഹം. വൈദ്യുത ഉപഭോഗ വിതരണ കാര്യത്തില്‍ മലബാര്‍ മേഖല പിന്നിലാണ്.
വൈദ്യുത രംഗത്ത് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാകുന്നതും ഈ മേഖലയിലാണ്. 550 മെഗാവാട്ട് കല്‍ക്കരികൊണ്ട് ഉപയോഗിക്കാവുന്ന പദ്ധതി ചത്തീസ്ഗഡില്‍ അനുവദിച്ചിരുന്നു. എന്നാല്‍ ശരിയായ രീതിയിലുള്ള ഇടപെടല്‍ നടക്കാത്തതിനാല്‍ ഈ പദ്ധതി റദ്ദ് ചെയ്തു. അത് വീണ്ടും അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തും.
ചീമേനിയല്‍ മലിനീകരണം കുറഞ്ഞ കല്‍ക്കരി ഫാക്ടറി നിര്‍മിക്കുന്നതിനായി സബ്ജക്ട് കമ്മിറ്റി കൂടി ചര്‍ച്ച ചെയ്യും. കേരളത്തിലെ വൈദ്യുത പ്രതിസന്ധിക്ക് എല്‍ എന്‍ ജി ഉത്പാദനം അനിവാര്യമാണ്. എല്‍ എന്‍ ജി ഉപയോഗിച്ച് 1000 മെഗാവാട്ട് അധിക വൈദ്യുതി സംസ്ഥാനത്തിന് ഉത്പാദിപ്പിക്കാം. വ്യാപാര, വ്യവസായ ഗാര്‍ഹിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇതുവഴി സാധിക്കും. എന്നാല്‍ ഇതിനായി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് കോഴിക്കോടും മലപ്പുറവും തടസ്സവാദങ്ങള്‍ ഉന്നയിക്കുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണിത്. വൈദ്യുത ഉത്പാദനം 15 ശതമാനത്തില്‍ നിന്ന് താഴെയാക്കുന്നവര്‍ക്ക് സബ്‌സിഡി അനുവദിക്കുന്ന കാര്യം പരിഗണിക്കും. പുതിയ മീറ്ററുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ഡോ. എം കെ മുനീര്‍ അധ്യക്ഷനായിരുന്നു.

Latest