ദുബൈയില്‍ പുതുവത്സരത്തില്‍ പിറന്ന കുട്ടികള്‍ക്കെല്ലാം കാര്‍ സീറ്റ് സമ്മാനം

Posted on: January 12, 2014 8:17 pm | Last updated: January 12, 2014 at 8:17 pm

baby car seatദുബൈ: ദുബൈയില്‍ ഇക്കഴിഞ്ഞ പുതുവത്സര ദിനത്തില്‍ പിറന്ന കുട്ടികള്‍ക്കെല്ലാം സ്‌നേഹോപഹാരം. റോഡ് സുരക്ഷാ ക്യാമ്പയിന്റെ ഭാഗമായി ജനുവരി ഒന്നിന് ജനിച്ച എല്ലാ കുട്ടികള്‍ക്കും കുട്ടികള്‍ക്കായുള്ള കാര്‍സീറ്റ് സമ്മാനമായി നല്‍കും. കാറുകളില്‍ കുട്ടികള്‍ക്ക് സുരക്ഷിതമായി ഇരിക്കാന്‍ സൗകര്യം നല്‍കുന്നതാണ് കാര്‍സീറ്റ്. കുട്ടികള്‍ക്കായി ഒരു സീറ്റ് എന്ന പേരില്‍ നടത്തുന്ന റോഡ് സുരക്ഷാ ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായാണ് സമ്മാനം നല്‍കുന്നത്.

അമേരിക്കന്‍ ബേബി കെയര്‍ കമ്പനിയായ ഗ്രാസോയാണ് സിറ്റ് വിതരണം ചെയ്യുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ ഗ്രാസോയുടെ അംഗീകൃത ഡീലറായ ബേബി കിഷാണ് ക്യാമ്പയിന് നേതൃത്വം നല്‍കുന്നത്.