ആര്‍ എം പിയുമായി സഖ്യം: വാര്‍ത്ത തെറ്റെന്ന് എ എ പി

Posted on: January 12, 2014 2:32 pm | Last updated: January 12, 2014 at 7:06 pm

aapകോഴിക്കോട്: ആര്‍ എം പിയുമായി എ എ പി സഖ്യമുണ്ടാക്കുന്നു എന്ന് വാര്‍ത്ത ശരിയല്ലെന്ന് എ എ പി വക്താവ് മനോജ് പത്മനാഭന്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഭാവിയില്‍ ചര്‍ച്ച ചെയ്‌തേക്കുമെന്നും മനോജ് പത്മനാഭന്‍ അറിയിച്ചു.

ഇന്ന് രാവിലെയാണ് ആര്‍ എം പി നേതാവ് കെ കെ രമ എ എ പിയുമായി ഒന്നിക്കാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞത്. ഈ പ്രസ്താവനയാണ് എ എ പി താല്‍ക്കാലികമായെങ്കിലും തള്ളിയത്.