പി ടി എ റഹീം ആം ആദ്മി പാര്‍ട്ടിയുമായി ചര്‍ച്ച നടത്തി

Posted on: January 12, 2014 11:12 am | Last updated: January 13, 2014 at 12:42 pm

PTA Raheemകോഴിക്കോട്: ഇടത് സ്വതന്ത്ര എം എല്‍ എയും നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് നേതാവുമായി പി ടി എ റഹീം ആം ആദ്മി പാര്‍ട്ടി മലപ്പുറം ജില്ലാ നേതൃത്വവുമായി ചര്‍ച്ച നടത്തി. ആം ആദ്മി പാര്‍ട്ടിയുടെ മലപ്പുറം ജില്ലാ നേതൃത്വവുമായി ചര്‍ച്ച നടത്തി. കോഴിക്കോട് റസ്റ്റ് ഹൗസില്‍വെച്ച് നടത്തിയ ചര്‍ച്ചയില്‍ പാര്‍ട്ടിയുടെ മറ്റ് മുതിര്‍ന്ന നേതാക്കളും പങ്കെടുത്തുവെന്ന് പിടി എ റഹിം പറഞ്ഞു.

എന്നാല്‍ ആം ആദ്മി പാര്‍ട്ടി നേതൃത്വം കഴിഞ്ഞ ഒരാഴ്ചയായി തന്നോട് ആവശ്യപ്പെടതനുസരിച്ചാണ് ചര്‍ച്ചയ്ക്ക് തയാറായതയെന്നും ആം ആദ്മിയിലേക്ക് പോകാന്‍ ഇപ്പോള്‍ ഉദ്ദേശ്യമില്ലെന്നും പി ടി എ റഹീം പിന്നീട് പ്രതികരിച്ചു.