ആം ആദ്മിയുമായി സഹകരിക്കുമെന്ന് ആര്‍ എം പി

Posted on: January 12, 2014 10:46 am | Last updated: January 13, 2014 at 1:34 am

am admiകോഴിക്കോട്: ആം ആദ്മി പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ആര്‍ എം പി തീരുമാനിച്ചു. യോജിക്കാവുന്ന മേഖലയിലെല്ലാം യോജിച്ച് പ്രവര്‍ത്തികുമെന്ന് ആര്‍ എം പി നേതൃത്വം അറിയിച്ചു. സംസ്ഥാനത്ത് ശക്തമായ ഇടത് മതേതര ബദല്‍ കെട്ടിപ്പടുക്കലാണ് സഹകരണത്തിന്റെ ലക്ഷ്യമെന്ന് ആര്‍ എം പി നേതാക്കള്‍ പറഞ്ഞു.