Connect with us

Wayanad

വയനാടിനോടുള്ള വിദ്യാഭ്യാസ അവഗണന അവസാനിപ്പിക്കണം: എസ് എസ് ഒ

Published

|

Last Updated

കല്‍പറ്റ: വയനാടിനോടുള്ള വിദ്യാഭ്യാസ അവഗണന അവസാനിപ്പിക്കണമെന്ന് സോഷ്യലിസ്റ്റ് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ വര്‍ധിപ്പിക്കുക, നേഴ്‌സിംഗ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍, എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍, ലോ കോളജ് എന്നിവയുടെ അപര്യാപ്തതമൂലം അന്യ സംസ്ഥാന വിദ്യാഭ്യാസ മാഫിയ പിടിമുറുക്കുന്നതായും കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. ചെറിയ ഫീസില്‍ അഡ്മിഷന്‍ എടുക്കേണ്ട കോഴ്‌സുകള്‍ക്ക് മാഫിയയുടെ പ്രവര്‍ത്തന ഫലമായി വന്‍ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നു. വിദ്യാഭ്യാസ വായ്പ വിതരണം ബേങ്കുകള്‍ കാര്യക്ഷമമായി വിതരണം ചെയ്യുന്നില്ല. ഇത്തരത്തിലുള്ള ബേങ്കുകള്‍ക്കെതിരെ എസ് എസ് ഒ സമരം ശക്തമാക്കും. ചില കലാലയങ്ങള്‍ സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്നു. ഇത്തരം കലാലയങ്ങളില്‍ വര്‍ഗ്ഗീയ തീവ്രവാത ജാതി സംഘടനകള്‍ പിടിമുറുക്കി സാമുദായിക അന്തരീക്ഷം തകര്‍ക്കുന്നു. ലഹരിയുടെ ഉപയോഗം തടയാന്‍ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും കണ്‍വെന്‍ഷന്‍ വിലയിരുത്തി.
വിദ്യാര്‍ഥികളുടെ യാത്രാ സൗജന്യം ചില തല്‍പ്പരകക്ഷികള്‍ അട്ടിമറിക്കുകയാണ്. പരീക്ഷാ കാലയളവില്‍ നിര്‍ബന്ധമായും പാരലല്‍ വിദ്യാര്‍ഥികള്‍ക്കുകൂടി കണ്‍സഷന്‍ ലഭ്യമാക്കണം. യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ സമയബന്ധിതമായി നടപ്പില്‍ വരുത്തണം. പരീക്ഷാഫലം വൈകുന്നത് വിദ്യാര്‍ത്ഥികളുടെ ഭാവികൊണ്ട് പന്താടുകയാണ്. സമാന്തര വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്.
കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിഡന്റ് യു എ അജ്മല്‍ സാജിദ് അധ്യക്ഷത വഹിച്ചു. സോഷ്യലിസ്റ്റ് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് നിഷാദ് പൊന്നംകണ്ടി ഉദ്ഘാടനം ചെയ്തു.
സോഷ്യലിസ്റ്റ് ജനതാ ജില്ലാ പ്രസിഡന്റ് കെ കെ ഹംസ മുഖ്യ പ്രഭാഷണം നടത്തി. സോഷ്യലിസ്റ്റ് യുവജനത സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം ഷബീര്‍ അലി എന്‍ ഒ ദേവസ്യ, ജില്ലാ പഞ്ചായത്തംഗം പ്രകാശ് ചോമാടി, പൗലോസ് കുറുമ്പേമഠം, ശാരദാ മണിയന്‍, ഷംസുദ്ദീന്‍ അരപ്പറ്റ, ബി. രാധാകൃഷ്ണപ്പിള്ള, യു എ ഖാദര്‍, ഡിരാജന്‍, പി ജെ ജോമേഷ്, ജോസ് ദേവസി, കെ ഷിബു, ജയ്‌സണ്‍ ലൂയിസ്, കെ ടി ഹാഷിം, അബ്ദുല്‍ ജലീല്‍ യു, നസീബ് കെ, വി അശ്വിന്‍, മുരളി എമിലി, അനസ് കല്‍പ്പറ്റ, ജംഷീര്‍ കെ, അമല്‍ കെ എം , മുഹമ്മദ് റാഷിദ്, സി എം സുമേഷ്, സാഫല്യ കെ, റിയാസ് വെട്ടന്‍, റാഫി സി എച്ച്, കെ സുമേഷ്, അജ്മല്‍ കെ ഇ , ജംഷീര്‍ ഇ എം, മൊയ്തു ഓണിമേല്‍, അബ്ദുല്‍ ഫാഹീം, നവജിത്ത് ജോസഫ് എന്നിവര്‍ സംസാരിച്ചു.

Latest