ഹുബ്ബുര്‍റസൂല്‍ കോണ്‍ഫറന്‍സ്: വാഹന പ്രചാരണ ജാഥ തുടങ്ങി

Posted on: January 12, 2014 8:05 am | Last updated: January 12, 2014 at 8:05 am

വെള്ളമുണ്ട: പനമരം ബദ്‌റുല്‍ ഹുദയില്‍ ഈ മാസം 16,17 തീയതികളില്‍ നടക്കുന്ന ഹുബ്ബുര്‍റസൂല്‍ കോണ്‍ഫറന്‍സിന്റേയും ബുര്‍ദമജ്‌ലിസിന്റേയും പ്രചാരണാര്‍ഥം ജില്ലാ തലവാഹനജാഥ ആരംഭിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ ജനറല്‍ സെക്രട്ടറി കൈപാണി അബൂബക്കര്‍ ഫൈസി വെള്ളമുണ്ട പഴയങ്ങാടി മഖാം പരിസരത്ത് ഉദ്ഘാടനം ചെയ്തു.
കെ കെ മമ്മൂട്ടി മദനി അധ്യക്ഷത വഹിച്ചു. സൈദലവി കമ്പളക്കാട്, പി ഉസ്മാന്‍ മൗലവി, അബൂബക്കര്‍ സഖാഫി, അബ്ദുല്‍ ജാഷിര്‍, ഇബ്‌റാഹീം സഖാഫി എന്നിവര്‍ സംബന്ധിച്ചു. വെള്ളമുണ്ട, കോറോം, നിരവില്‍പുഴ, വാളാട്, പേര്യ, തലപ്പുഴ, മാനന്തവാടി എന്നിവിടങ്ങളില്‍ പര്യടനം നടത്തി കാട്ടിക്കുളത്ത് സമാപിച്ചു. സമാപന യോഗത്തില്‍ സയ്യിദ് ഉവൈസുല്‍ ഹഖ് അധ്യക്ഷത വഹിച്ചു.
സുലൈമാന്‍ അമാനി പ്രസംഗിച്ചു.
ജാഥ ഇന്ന് രാവിലെ ഒമ്പതിന് പച്ചിലക്കാട് നിന്നും ആരംഭിച്ച് വരദൂര്‍, മീനങ്ങാടി, വാകേരി, പുല്‍പള്ളി, നായ്കട്ടി, ചീരാല്‍, സുല്‍ത്താന്‍ ബത്തേരി, അമ്പലവയല്‍, വടുവഞ്ചാല്‍ എന്നിവിടങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി വൈകിട്ട് ആറിന് റിപ്പണ്‍ പുതുക്കാട്ടില്‍ സമാപിക്കും.