Connect with us

Kozhikode

വിലവര്‍ധന പിടിച്ചുനിര്‍ത്താന്‍ സഹകരണ മേഖലക്കേ കഴിയൂ: മന്ത്രി

Published

|

Last Updated

കോഴിക്കോട്: സാധാരണക്കാരന് കുറഞ്ഞ വിലക്ക് അവശ്യ സാധനങ്ങള്‍ നല്‍കുന്ന ഔട്ട്‌ലെറ്റുകള്‍ തുടങ്ങാന്‍ സഹകരണ ബേങ്കുകള്‍ നേതൃത്വം കൊടുക്കണമെന്ന് സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍. ഇന്ന് രാഷ്ട്രം നേരിടുന്ന രൂക്ഷമായ വില വര്‍ധവിനെ പിടിച്ചുനിര്‍ത്താന്‍ സഹകരണ മേഖലക്ക് മാത്രമേ കഴിയുകയുള്ളൂ. ബേങ്കിംഗ് മേഖലയെയും സേവനമേഖലയെയും ഒരുമിച്ച് കൊണ്ടുപോകാന്‍ സഹകരണ മേഖലക്കേ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സഹകരണ ബേങ്കിലെ ആര്‍ ടി ജി എസ്/എന്‍ ഇ എഫ് ടി സംവിധാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
22ന് നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന പുതിയ ബില്‍ പാസാകുന്നതോടെ പ്രാദേശിക ബേങ്കിംഗ് മേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ബേങ്കുകളില്‍ നിന്ന് ലോണെടുത്ത പാവപ്പെട്ടവര്‍ക്ക് പലിശ ഇളവ് നല്‍കി സഹായിക്കുന്ന ആശ്വാസ്-2014 പദ്ധതി ഉടന്‍ ആരംഭിക്കും. ഈ മാസം 15 മുതല്‍ മാര്‍ച്ച് 15 വരെയായിരിക്കും പദ്ധതിയുടെ കാലയളവെന്നും മന്ത്രി അറിയിച്ചു.
ജില്ലാ സഹകരണ ബേങ്ക് പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ഐ മൂസ, ജനറല്‍ മാനേജര്‍ സി അബ്ദുല്‍ മജീദ്, പി ആര്‍ രാജേഷ്, ഐ ഡി ബി ഐ സീനിയര്‍ മാനേജര്‍ വിനോദ് കുമാര്‍, വി ടി ജയരാജന്‍, പി പ്രദീപ് കുമാര്‍, എം കെ ദേവദാസന്‍ പരിപാടിയില്‍ പങ്കെടുത്തു.

 

---- facebook comment plugin here -----

Latest