ഉറുദു മികച്ച സംഗീതാത്മക ഭാഷ: മന്ത്രി മഞ്ഞളാംകുഴി അലി

Posted on: January 12, 2014 7:59 am | Last updated: January 12, 2014 at 7:59 am

മലപ്പുറം: ഉര്‍ദു ഭാഷ ലോകത്ത് ഏറ്റവും മാധുര്യമേറിയതും സംഗീതാത്മകവുമായ ഭാഷയാണെന്ന് കേരള നഗരവികസന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. കേരള ഉര്‍ദു ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ യു ടി എ) മലപ്പുറം റവന്യൂ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പി ഉബൈദുല്ല എം എല്‍ എ അധ്യക്ഷത വഹിച്ചു. ഭാഷാ പഠനം സമൂഹ നന്മക്ക് എന്ന വിഷയത്തില്‍ ഡോ. ഹുസൈന്‍ രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തി. കെ യു ടി എ ജില്ലയുടെ കമ്മിറ്റിയുടെ വെബ്‌സൈറ്റ് ലോഞ്ചിംഗ് സംസ്ഥാന പ്രസിഡന്റ് പി കെ അബൂബക്കര്‍ ഹാജി നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ഇ കെ മുഹമ്മദ് ശാഫി, കരിക്കുലം കമ്മിറ്റി അംഗം ശംസുദ്ദീന്‍ തിരൂര്‍ക്കാട്, എന്‍ സന്തോഷ്, എ പി അബ്ദുല്‍ മജീദ്, എം ഹുസൈന്‍, കെ പി നൂറുദ്ദീന്‍ പ്രസംഗിച്ചു.
സാംസ്‌കാരിക സമ്മേളനം കേരള പട്ടികജാതി ക്ഷേമ ടൂറിസം വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ യു ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് ടി ടി ഹരിദാസന്‍ അധ്യക്ഷത വഹിച്ചു. എസ് ഇ ആര്‍ ടി മുന്‍ റിസര്‍ച്ച് ഓഫീസര്‍ എന്‍ മൊയ്തീന്‍കുട്ടി ഉര്‍ദു കവി എസ് എം സര്‍വര്‍ സാഹിബ് അനുസ്മരണ പ്രഭാഷണം നടത്തി. പാലക്കാട് ഡയറ്റ് മുന്‍ സീനിയര്‍ ലക്ച്ചറര്‍ പി മുഹമ്മദ്കുട്ടി, എസ് സി ഇ ആര്‍ ടി റിസര്‍ച്ച് ഓഫീസര്‍ ഫൈസല്‍ മാവുള്ളടത്തില്‍, കെ യു ടി എ മുന്‍ ഭാരവാഹികളായ ടി മുഹമ്മദ്, അഹമ്മദ്കുട്ടി കളത്തില്‍, ജില്ലാ പ്രസിഡന്റ് ഹംസ കടമ്പോട്ട്, എന്‍ ബഷീര്‍ പ്രസംഗിച്ചു. റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഉര്‍ദു ഇനങ്ങളായ പദ്യ പാരായണം, ഗസല്‍ ആലാപനം, സംഘഗാനം, കഥാരചന, കവിതാ രചന, ഉപന്യാസ രചന, ക്വിസ്, പ്രസംഗം തുടങ്ങിയവയില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരം കെ യു ടി എ മുന്‍ സംസ്ഥാന പ്രസിഡന്റ് പി മൊയ്തീന്‍കുട്ടി മാസ്റ്റര്‍ സമ്മാനിച്ചു.