സംസ്ഥാന സ്‌കൂള്‍ കലോത്സവം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Posted on: January 12, 2014 12:54 am | Last updated: January 21, 2014 at 9:32 pm
SHARE

പാലക്കാട്:സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വീകരണക്കമ്മിറ്റി കണ്‍വീനര്‍ എം ടി സൈനുല്‍ ആബിദീന്‍ അറിയിച്ചു. ഈ മാസം 19ന് നാലിന് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കലോത്സവം ഉദ്ഘാടനം ചെയ്യും.
വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് അധ്യക്ഷത വഹിക്കും. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി ശശി തരൂര്‍ മുഖ്യാതിഥിയാകും. ചലച്ചിത്രതാരം ബാലചന്ദ്രമേനോന്‍ വിശിഷ്ടാതിഥിയായെത്തും. ചടങ്ങില്‍ മന്ത്രിമാരായ കെ സി —ജോസഫ്, എ പി അനില്‍കുമാര്‍, മഞ്ഞളാംകുഴി അലി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി എന്‍—കണ്ടമുത്തന്‍, എം പി മാര്‍, എം എല്‍ എ മാര്‍, നഗരസഭാ അധ്യക്ഷന്‍ എ അബ്ദുള്‍ ഖുദ്ദൂസ് പങ്കെടുക്കും.
ഈ മാസം 25ന് നടക്കുന്ന സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ എം കെ മുനീര്‍, രമേശ് ചെന്നിത്തല പങ്കെടുക്കും. സിനിമാതാരം കാവ്യാമാധവന്‍ വിശിഷ്ടാതിഥിയായിരിക്കും.
ജില്ലാ അതിര്‍ത്തിയിലെത്തുന്ന സ്വര്‍ണക്കപ്പിന് ഗ്രാമപഞ്ചായത്തുകളുടെ ആഭിമുഖ്യത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. അതത് പഞ്ചായത്ത് അതിര്‍ത്തിയില്‍ നിന്ന് സ്വര്‍ണക്കപ്പിന് വരവേല്‍പ്പ് നല്‍കി ഫഌഗ് ഓഫ് ചെയ്യുന്ന പ്രസിഡന്റുമാര്‍ തങ്ങളുടെ അതിര്‍ത്തി കടക്കുന്നതുവരെ സ്വര്‍ണക്കപ്പിനെ അനുഗമിച്ച് അടുത്തയാള്‍ക്ക് പതാക കൈമാറും.
18ന് ഉച്ചക്ക് 2. 30ന് ആദ്യസംഘത്തിന് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കും.—