Connect with us

Gulf

ഓണ്‍ലൈന്‍ ടിക്കറ്റ്: വിദേശ ബേങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡ് വഴി പണമടക്കാം

Published

|

Last Updated

മസ്‌കത്ത്: ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് വിദേശ ബേങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡ് വഴി പണമടക്കാന്‍ എയര്‍ ഇന്ത്യ സൗകര്യമൊരുക്കി.
വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് തീരുമാനം. ഗള്‍ഫിനു പുറമെ യു എസ്, യു കെ, യൂറോപ്, ജപ്പാന്‍, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് വര്‍ധിപ്പിക്കാന്‍ ഇതു സഹായിക്കും.
നേരത്തെ വിസ, മാസ്റ്റര്‍ കാര്‍ഡ് വഴി മാത്രമാണ് പണമടക്കാന്‍ സൗകര്യമൊരുക്കിയിരുന്നത്. വിദേശ രാജ്യങ്ങളിലെ പല ബേങ്കുകളും വിസയും മാസ്റ്റര്‍ കാര്‍ഡുമല്ലാത്ത കമ്പനികളുടെ കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ അമേരിക്കന്‍ എക്‌സ്പ്രസ് ഉള്‍പെടെയുള്ള കാര്‍ഡുകള്‍ സ്വീകരിക്കുന്നതിനാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതല്‍ സേവനം നിലവില്‍ വന്നുവെന്ന് എയര്‍ ഇന്ത്യ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം കൂടുതല്‍ ഉപയോഗ സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് എയര്‍ ഇന്ത്യ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. ഇതുവഴി ലോകത്തെ എല്ലാ രാജ്യത്തു നിന്നും ഓണ്‍ലൈന്‍ ബുക്കിംഗ് എളുപ്പമാകും. പ്രധാനമായും യു എസ്, യൂറോപ്യന്‍ രാജ്യങ്ങളെ ഉദ്ദേശിച്ചാണ് പേയ്‌മെന്റ് സൗകര്യം വിപുലീകരിച്ചത്.