മീലാദ് സമ്മേളനം വിജയിപ്പിക്കുക: എസ് എം എ

Posted on: January 12, 2014 12:41 am | Last updated: January 12, 2014 at 12:41 am

കോഴിക്കോട്: ഈ മാസം 19ന് കോഴിക്കാട് കടപ്പുറത്ത് നടക്കുന്ന എസ് വൈ എസ് മീലാദ് സമ്മേളനം വിജയിപ്പിക്കണമെന്ന് സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം മഹല്ല് ഭാരവാഹികളോടും സ്ഥാപന പ്രവര്‍ത്തകരോടും കീഴ്ഘടകങ്ങളോടും അഭ്യര്‍ഥിച്ചു.
സമസ്ത സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. അബൂഹനീഫല്‍ ഫൈസി തെന്നല, പ്രൊഫ. കെ എം എ റഹീം, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ഡോ. എം അബ്ദുല്‍ അസീസ് ഫൈസി, ഇ യഅ്ഖൂബ് ഫൈസി, വി എം കോയ മാസ്റ്റര്‍, അബ്ദു ഹാജി വേങ്ങര, പി ടി സി മുഹമ്മദലി മാസ്റ്റര്‍ പ്രസംഗിച്ചു. അംഗീകാരത്തിന് അപേക്ഷിച്ച 36 മാനേജിംഗ് കമ്മിറ്റികള്‍ക്ക് യോഗം അംഗീകാരം നല്‍കുകയും സഹായത്തിന് അപേക്ഷിച്ച ഏതാനും മദ്‌റസകള്‍ക്ക് സഹായം അനുവദിക്കുകയും ചെയ്തു.