മര്‍കസ് സമ്മേളനം ഡിസംബര്‍ 18-21

Posted on: January 12, 2014 12:01 am | Last updated: January 13, 2014 at 7:44 am

karanthur markazകോഴിക്കോട്: മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ 37-ാം വാര്‍ഷിക 17-ാം സനദ്ദാന സമ്മേളനം ഡിസംബര്‍ 18,19,20,21 തീയതികളില്‍ വിപുലമായി സംഘടിപ്പിക്കാന്‍ മര്‍കസ് കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്റ് സയ്യിദലി ബാഫഖിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നോളജ് സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും തുടര്‍ നടപടികള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്തു.
സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, എ പി മുഹമ്മദ് മുസ്‌ലിയാര്‍, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, വി പി എം വില്ല്യാപ്പള്ളി, അപ്പോളോ മൂസ ഹാജി, സ്റ്റാര്‍ ഓഫ് ഏഷ്യ മുഹമ്മദലി ഹാജി, പി സി ഇബ്‌റാഹിം മാസ്റ്റര്‍, ഡോ. ഹുസൈന്‍ സഖാഫി, പ്രൊഫ.എ കെ അബ്ദുല്‍ ഹമീദ്, ഡോ.എ പി അബ്ദുല്‍ ഹകീം അസ്ഹരി, സി മുഹമ്മദ് ഫൈസി പ്രസംഗിച്ചു.