ദേശീയ സ്‌കൂള്‍ മീറ്റ്: പി യു ചിത്രക്ക് നാലാം സ്വര്‍ണ്ണം

Posted on: January 12, 2014 8:17 am | Last updated: January 13, 2014 at 1:33 am

p u chithra

റാഞ്ചി: ദേശീയ സ്‌കൂള്‍ കായിക മേളയില്‍ കേരളത്തിന്റെ പി യു ചിത്രക്ക് നാലാം സ്വര്‍ണ്ണം. സിനിയര്‍ പെണ്‍കുട്ടികളുടെ ക്രോസ് കണ്‍ട്രി മല്‍സരത്തിലാണ് ചിത്ര മീറ്റിലെ തന്റെ നാലാം സ്വര്‍ണ്ണ നേട്ടം സ്വന്തമാക്കിയത്.

നേരത്തെ സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍, 1500 മീറ്റര്‍, 3000 മീറ്റര്‍ മല്‍സരങ്ങളിലും ചിത്ര സ്വര്‍ണ്ണം നേടിയിരുന്നു.

പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ചിത്രയുടം അവസാനത്തെ സ്‌കൂള്‍ മീറ്റാണിത്.