Connect with us

Gulf

തഅലീമുല്‍ ഖുര്‍ആന്‍ മദ്രസ വിന്നേഴ്‌സ് മീറ്റ്‌

Published

|

Last Updated

ദോഹ: ആധുനിക സങ്കേതങ്ങളെയും ആത്മീയതയെയും ജാഗ്രതയോടെ സമീപിക്കുകയും മക്കളെ അത്തരത്തില്‍ പ്രാപ്തരാക്കുകയും ചെയ്യുന്ന പുത്തന്‍ പാരന്റിംഗ് സംസ്‌കാരം വളര്‍ന്നു വരേണ്ടതുണ്ടെന്ന് എഴുത്തുകാരനും ചിന്തകനുമായ അഡ്വ.സമദ് പുലിക്കാട് അഭിപ്രായപ്പെട്ടു. തഅലീമുല്‍ ഖുര്‍ആന്‍ മദ്രസയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ സ്റ്റുഡന്റ്‌സ് ഫെസ്റ്റില്‍ വിവിധ മത്സരങ്ങളിലെ ജേതാക്കളായവര്‍ക്കായി ക്വാളിറ്റി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വിന്നേഴ്‌സ് മീറ്റ് പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പഠനവും പരിശീലനവും നേടിയ രക്ഷിതാക്കള്‍ക്ക് മാത്രമേ പുതുതലമുറയുടെ നിയന്ത്രണം സാധ്യമാവുകയുള്ളൂ. കുട്ടികളുടെ വ്യക്തിത്വവും കഴിവുകളും അംഗീകരിച്ചു കൊടുത്തുകൊണ്ടുള്ള ഇടപെടലുകള്‍ മാത്രമാണ് യഥാര്‍ത്ഥ ഫലം ചെയ്യുക. അവരുടെ ദൃഷ്ടിപ്രപഞ്ചമായ കണ്ണാടിയില്‍ തെളിയുന്ന പ്രതിബിംബം രക്ഷിതാക്കളുടെതാണെന്നും, അവ കളങ്കരഹിതമായാല്‍ മാത്രമേ കുട്ടികള്‍ക്ക് യഥാര്‍ത്ഥ മാതൃക തെരഞ്ഞെടുക്കാന്‍ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. പ്രായോയികമായ പാരന്റിംഗ് പരിശീലനം സാധ്യമാക്കുവാന്‍ സന്നദ്ധസംഘടനകള്‍ മുന്‍കൈ എടുക്കണം.

ഖത്തര്‍ ഐ.സി.എഫ് പ്രസിഡണ്ട് പറവണ്ണ അബ്ദുറസാഖ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ക്വാളിറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി ശംസുദ്ധീന്‍ ഒളകര ഉദ്ഘാടനം ചെയ്തു.കലാപ്രതിഭ,സര്‍ഗപ്രതിഭ എന്നിവര്‍ക്കുള്ള ഉപഹാര വിതരണവും അദ്ദേഹം നിര്‍വ്വഹിച്ചു.ഗ്രാന്‍ഡ് മാര്‍ട്ട് എം.ഡി നൗഷാദ്, ഗോകുലം ഗ്രൂപ്പ് ഡയറക്ടര്‍ ടി.പി നിസാര്‍, അബ്ദുല്‍ കരീം ഹാജി മേമുണ്ട, അബ്ദുല്‍ അസീസ് സഖാഫി പാലോളി, കെ.ബി അബ്ദുള്ള ഹാജി, കടവത്തൂര്‍ അബ്ദുള്ള മുസ്‌ലിയാര്‍, അബ്ദുല്ലത്തീഫ് സഖാഫി കോട്ടുമല, അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി, അഷ്‌റഫ് ഹാജി, ബഷീര്‍ പുത്തൂപ്പാടം, മുഹമ്മദ് ഷാ ആയഞ്ചേരി തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുറസാഖ് മാസ്റ്റര്‍ സ്വാഗതവും അബ്ദുസ്സലാം ഹാജി പുത്തനത്താണി നന്ദിയും പറഞ്ഞു.

 

Latest