Connect with us

Gulf

സതീഷ് മേനോന് യാത്രയയപ്പ് നല്‍കി

Published

|

Last Updated

ദുബൈ: 35 വര്‍ഷത്തെ പ്രവാസം മതിയാക്കി മടങ്ങുന്ന നാടക-ചലച്ചിത്ര താരവും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനുമായ സതീഷ് മേനോന് ചിരന്തന സാംസ്‌കാരികവേദി യാത്രയയപ്പ് നല്‍കി.
140 നാടകങ്ങളിലും സിനിമകളിലും അഭിനയിച്ച സതീഷിന് അര്‍ഹമായ അംഗീകാരം നല്‍കാന്‍ മറന്നുപോയവരാണ് പ്രവാസി സംഘടനകളെന്നും നാട്ടിലുള്ളവരെ കൊണ്ടുവന്ന് അവാര്‍ഡുകള്‍ നല്‍കാന്‍ മത്സരിക്കുമ്പോള്‍ ഇവിടെയുള്ള കലാലാകാരന്‍മാരെ കാണാതിരിക്കുന്നത് യഥാര്‍ഥ കലയെ വിസ്മരിക്കുന്നതിന് തുല്യമാണെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷനായിരുന്നു. ജഗദീഷ് യോഗം ഉദ്ഘാടനം ചെയ്തു. ചിരന്തനയുടെ ഉപഹാരം എ. ജനാര്‍ദനന്‍ സതീഷ് മേനോന് നല്‍കി.
ലത്തീഫ് മമ്മിയൂര്‍, ബി.എ നാസര്‍, റഹ്മത്തുല്ല തളങ്കര, രാജന്‍ വടകര, നാരായണന്‍ വെളിയങ്കോട്, പുനത്തില്‍ ഇസ്മായില്‍, ഫൈസല്‍ മേലടി, യാസര്‍ കോഴിക്കോട്, അബ്ദുല്ല ചേറ്റുവ, അസീസ് തലശ്ശേരി, സുബൈര്‍ വെള്ളിയോട്, സി പി മുസ്തഫ, എസ് കെ പി ശംസുദ്ദീന്‍ സംസാരിച്ചു. സി പി ജലീല്‍ സ്വാഗതവും ആര്‍ പി മൊയ്തീന്‍കുട്ടി നന്ദിയും പറഞ്ഞു. സതീഷ് മേനോന്‍ മറുപടി പ്രസംഗം നടത്തി.

---- facebook comment plugin here -----

Latest