കേരളത്തിന് 25 സ്വര്‍ണം: നസീമുദ്ധീനും ശ്രീനിത്തിനും റെക്കോര്‍ഡ്

Posted on: January 11, 2014 7:38 pm | Last updated: January 11, 2014 at 7:38 pm

nazimudeenറാഞ്ചി: 59ാംമത് ദേശീയ സ്‌കൂള്‍ കായിക മേളയില്‍ കേരളത്തിന്റെ നസീമുദ്ധീനും ശ്രീനിത്ത് മോഹനും ദേശീയ റെക്കോര്‍ഡ്. സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹഡില്‍സിലാണ് നസീമുദ്ധീന്‍ ദേശീയ റെക്കോര്‍ഡ് സ്വന്തമാക്കിയത്. 14.37 സെക്കന്റിലാണ് നസീമുദ്ധീന്‍ ഈ നേട്ടം സ്വന്തമാക്കിയത്. ഇതേ വിഭാഗത്തില്‍ കേരളത്തിന്റെ തന്നെ മെയ്‌മോന്‍ പൗലോസിനാണ് വെള്ളി. ഹൈജംപില്‍ 2.11 മീറ്റര്‍ ചാടിയാണ് ശ്രീനിത്ത് ദേശീയ റെക്കോര്‍ഡ് തന്റെ പേരിനൊപ്പം ചേര്‍ത്തത്. സീനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടേയും 4 ഗുണം 400 മീറ്റര്‍ റിലേകളില്‍ കേരളം സ്വര്‍ണം നേടി.
സീനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ ആതിര കെ. സുരേന്ദ്രനും, സീനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വാട്ടില്‍ കേരളത്തിന്റെ അനസ് ബാബുവും സ്വര്‍ണം സ്വന്തമാക്കി. ഇതോടെ കേരളത്തിന്റെ സ്വര്‍ണ നേട്ടം ഇരുപത്തിയഞ്ചായി.