സി എം പിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യു ഡി എഫ് രംഗത്ത്

Posted on: January 11, 2014 7:17 pm | Last updated: January 11, 2014 at 7:17 pm

cmpതിരുവനന്തപുരം: സി എം പിയുടെ പിളര്‍പ്പിലേക്ക് നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യു ഡി എഫ് നേതൃത്വം മുന്‍കൈയെടുക്കുന്നു. ഇരുവിഭാഗവുമായും അനുരഞ്ജന ചര്‍ച്ചകള്‍ നടത്തി പ്രശ്‌നം പരിഹരിക്കാനാണ് യു ഡി എഫ് നേതാക്കളുടെ ശ്രമം. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ അവിടെത്തന്നെ പരിഹരിക്കുകയും മറ്റു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യാമെന്ന ഫോര്‍മുലയാണ് യു ഡി എഫ് മുന്നോട്ടുവെക്കുന്നത്. ഈ നിലപാട് ഇരുവിഭാഗത്തിനും സ്വീകാര്യമാണെന്ന് അറിയുന്നു. ബുധനാഴ്ചയാണ് ചര്‍ച്ച.

കെ.ആര്‍. അരവിന്ദാക്ഷന്റെയും സി.പി. ജോണിന്റെയും നേതൃത്വത്തിലാണ് സി.എം.പി ഇരു കക്ഷികളായി പിളര്‍ന്നത്. തുടര്‍ന്ന് ഇരുപക്ഷവും പ്രത്യേകം യോഗം ചേര്‍ന്ന് നേതാക്കളെ പരസ്പരം പുറത്താക്കുകയായിരുന്നു.