മുഖ്യമന്ത്രിയാവാന്‍ സി പി എം ക്ഷണിച്ചിട്ടില്ല; നിലപാട് തിരുത്തി ഗൗരിയമ്മ

Posted on: January 11, 2014 12:31 pm | Last updated: January 12, 2014 at 12:17 am

gauri ammaഇടുക്കി: മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞ് സി പി എം ക്ഷണിച്ചിരുന്നുവെന്ന തന്റെ പ്രസ്താവ കെ ആര്‍ ഗൗരിയമ്മ തിരുത്തി. അങ്ങിനെയൊരു ക്ഷണമില്ലായിരുന്നു എന്നാണ് ഇന്ന് ഗൗരിയമ്മ പറഞ്ഞത്. സി പി എമ്മില്‍ ചേരുന്നതിനെ കുറിച്ച് പാര്‍ട്ടി ആലോചിച്ചിട്ടില്ല. യു ഡി എഫ് വിടുന്നതിനെ കുറിച്ച് മാത്രമാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നതെന്നും ഗൗരിയമ്മ പറഞ്ഞു. തൊടുപുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

2006ലെ തിരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ സി പി എം ക്ഷണിച്ചുവെന്നായിരുന്നു ഗൗരിയമ്മയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇത് നിഷേധിച്ചിരുന്നു. പുറത്താക്കിയ ആളെ മല്‍സരിപ്പിക്കേണ്ട ഗതികേട് പാര്‍ട്ടിക്കില്ല എന്നായിരുന്നു പിണറായിയുടെ മറുപടി.