Connect with us

National

ആധാറിനെ അനുകൂലിച്ച് കേരളം സത്യവാങ്മൂലം നല്‍കും

Published

|

Last Updated

ന്യൂഡല്‍ഹി: ആധാറിനെ പൂര്‍ണമായും പിന്തുണച്ച് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ആധാര്‍ നിര്‍ബന്ധമല്ലെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്ന് കോടതി സംസ്ഥാനങ്ങളുടെ അഭിപ്രായം ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് സംസ്ഥാനം ആധാറിനെ അനുകലിക്കുന്നത്.

സബ്‌സിഡിക്ക് ആധാര്‍ നല്ലതാണെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ നിലപാട്. സ്‌കൂളില്‍ വ്യാജ പ്രവേശനം തടയുന്നതടക്കമുള്ള നിരവധി കാര്യങ്ങള്‍ക്ക് ആധാര്‍ ഗുണകരമാണെന്ന നിലപാടാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്.

സബ്‌സിഡി ആധാര്‍ വഴിയാക്കുന്നതിനെതിരെ ശക്തമായ ജനരോഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആധാറിനെ അമുകൂലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്.