മൃഗശാലയിലെ കൂട്ടില്‍ സിംഹം ‘തൂങ്ങി മരിച്ചു’

Posted on: January 11, 2014 10:27 am | Last updated: January 11, 2014 at 12:06 pm

lionജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ മൃഗശാലയില്‍ ആഫ്രിക്കന്‍ സിഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നിരവധി മൃഗങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതിലൂടെ കുപ്രസിദ്ധമായ കിഴക്കന്‍ ജാവയിലെ സുരബയ മൃഗശാലയിലാണ് 18 മാസം പ്രായമുള്ള സിഹം കൂട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.

കൂടിന്റെ മേല്‍ക്കൂരയില്‍നിന്നുള്ള ഉരുക്ക് കേബിളിലാണ് സിഹം തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. കഴിഞ്ഞ പത്തു മാസത്തിനിടെ ഈ മൃഗശാലയില്‍ എട്ട് മൃഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് മൃഗങ്ങളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പ്രക്ഷോഭമാരംഭിച്ചതിനു പിന്നാലെയാണ് പുതിയ സംഭവം.

എന്നാല്‍ സിഹം കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹതകളില്ലെന്നാണ് മൃഗശാല അധികൃതരുടെ വിശദീകരണം. സിഹം മുകളിലേക്കു ചാടുന്നതിനിടെ അബദ്ധത്തില്‍ കേബിളുകളില്‍ കുടുങ്ങിയതാവാമെന്ന് മൃഗശാല ഡയരക്ടര്‍ പറഞ്ഞു.