എസ് എസ് എഫ് പ്രൊഫ്‌സമ്മിറ്റ് തുടങ്ങി

Posted on: January 11, 2014 8:00 am | Last updated: January 11, 2014 at 8:00 am

DSC_0245കോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രൊഫഷനല്‍ സ്റ്റുഡന്‍സ് കോണ്‍ഫറന്‍സ് പ്രൊഫ് സമ്മിറ്റിന് പന്തീരാങ്കാവ് ഹിദായ ക്യാമ്പസില്‍ തുടങ്ങി. സംസ്ഥാനത്തെ ഇരുന്നൂറോളം പ്രൊഫഷനല്‍ കോളജുകളില്‍ നിന്നായി രണ്ടായിരം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. പ്രൊഫഷനല്‍ ക്യാമ്പസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ആത്മീയ മുന്നേറ്റവും ധാര്‍മിക പുരോഗതിയും ലക്ഷ്യമിട്ടാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
സമ്മേളനത്തിന് തുടക്കം കുറിച്ച് സ്വാഗത സംഘം ചെയര്‍മാന്‍ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ മദനി പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന ആത്മായനം സെഷനില്‍ പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ശാഫി സഖാഫി മുണ്ടമ്പ്ര, ഉമര്‍ ഓങ്ങല്ലൂര്‍, സി കെ റാഷിദ് ബുഖാരി പ്രസംഗിച്ചു. സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, വി എം കോയ മാസ്റ്റര്‍ സംബന്ധിച്ചു.
പ്രൊഫ്‌സമ്മിറ്റിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് കാലത്ത് ഒമ്പത് മണിക്ക് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും. സയ്യിദ് അലി ബാഫഖി പ്രാര്‍ഥന നടത്തും. എന്‍ വി അബ്ദുര്‍റസാഖ് സഖാഫി അധ്യക്ഷത വഹിക്കും. ബോധനം, ആദര്‍ശം, ചരിത്രപഥം, ചിന്തനം, ഇസ്‌ലാം സെഷനുകളില്‍ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, എം മുഹമ്മദ് സ്വാദിഖ്, എന്‍ എം സ്വാദിഖ് സഖാഫി, ഡോ. റിയാസ് പ്രതിനിധികളുമായി സംവദിക്കും. സമ്മേളനം നാളെ സമാപിക്കും.