ഉമേഷ് കല്യാശ്ശേരിക്ക് തിരക്കിന്റെ കലോത്സവം

Posted on: January 11, 2014 12:29 am | Last updated: January 11, 2014 at 12:29 am

പയ്യന്നൂര്‍: ചില കനല്‍ ചിന്തകളില്‍ തുടങ്ങി കുട്ടികള്‍ പൂക്കുന്നത് വരെയുള്ള ഹയര്‍സെക്കന്‍ഡറിയില്‍ നിന്നും യു പി വരെയുള്ള യാത്രക്കിടയില്‍ ഉമേഷ് കല്യാശ്ശേരി എന്ന നാടക സംവിധായകന് ഇത് തിരക്കിന്റെ കലോത്സവ കാലം. ഉമേഷ് സംവിധാനം ചെയ്ത ചില കനല്‍ചിന്തകള്‍ എന്ന നാടകം ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലും കുറ്റികള്‍ പൂക്കുന്നത് വരെ എന്ന നാടകം യു പി തലത്തിലും ഒന്നാം സ്ഥാനം നേടിക്കഴിഞ്ഞു. ഇരുവിഭാഗങ്ങളിലും ഒന്നിനൊന്ന് മെച്ചമുള്ള നാടകങ്ങളാണ് അരങ്ങേറിയത്. കടുത്ത മത്സരത്തിലൂടെ ഒന്നാം സ്ഥാനം നേടാനായത് ഉമേഷിനെ സംവിധാന പ്രതിഭ തെളിയിക്കുകയാണ്. ദൂരദര്‍ശന്‍, ആകാശവാണി ആര്‍ട്ടിസ്റ്റ് കൂടിയായ ഉമേഷ് മണ്ണു ചെളിയും മാത്രം ഉപയോഗിച്ച് കൊണ്ടുള്ള ഉയര്‍ത്തുടി എന്ന നാടകത്തിന്റെ പണി പുരയിലാണ്.