സര്‍ഗവഴിയില്‍ മികവിന്റെ സാഫല്യവുമായി സഹോദരിമാര്‍

Posted on: January 11, 2014 12:28 am | Last updated: January 11, 2014 at 12:28 am

പയ്യന്നൂര്‍: തളിപ്പറമ്പ് സീതിസാഹിബ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഫാത്തിമത്തു സക്കിയക്ക് ഇത്തവണ സംസ്ഥാന കലോത്സവത്തില്‍ കൂട്ട് സ്വന്തം സഹോദരി. അറബിക് കഥാരചന ഹയര്‍സെക്കന്‍ഡറി മത്സരത്തില്‍ ഒന്നാം സ്ഥാനത്തോടെ സംസ്ഥാനതലത്തിലേക്ക് അര്‍ഹത നേടിയ ഫാത്തിമത്തു സക്കിയ മൂന്ന് തവണയായി ഈ ഇനത്തിലെ സംസ്ഥാന വിജയിയാണ്. ഇതേ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ അനിയത്തി ഫായിസ അറബിക് കഥാരചന, തര്‍ജ്ജമ എന്നിവയിലാണ് ജില്ലാ കലോത്സവത്തില്‍ വിജയിയായി സംസ്ഥാനതലത്തിലേക്ക് ചേച്ചിക്കൊപ്പം പോകുന്നത്. തോട്ടിക്കലിലെ പി കെ വി അബൂബക്കര്‍-സൈനബ ദമ്പതികളുടെ മക്കളാണ് ഈ മിടുക്കിമാര്‍.