ജില്ലാ ഓര്‍ഫനേജ് ഫെസ്റ്റിന് ജെ ഡി ടിയില്‍ ഇന്ന് തുടക്കം

Posted on: January 11, 2014 12:02 am | Last updated: January 11, 2014 at 12:25 am

കോഴിക്കോട്: ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ്, സാമൂഹിക നീതി വകുപ്പ്, ജില്ലാ ഓര്‍ഫനേജ് അസോസിയേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഓര്‍ഫനേജ് അന്തേവാസികള്‍ക്കായി സംഘടിപ്പിക്കുന്ന കലാ-കായികമേള ‘ഓര്‍ഫനേജ് ഫെസ്റ്റ് 14’ ഇന്ന് തുടങ്ങും. മേയര്‍ പ്രൊഫ. എ കെ പ്രേമജം ഉദ്ഘാടനം നിര്‍വഹിക്കും. ജെ ഡി ടിയിലെ ഏഴ് വേദികളിലായി നടക്കുന്ന മത്സരത്തില്‍ ആയിരത്തോളം പേര്‍ മാറ്റുരക്കും. ഫെസ്റ്റിനോടനുബന്ധിച്ച് നടക്കുന്ന കായിക മത്സരങ്ങള്‍ ഈ മാസം 18ന് ജെ ഡി ടി ഗ്രൗണ്ടില്‍ നടക്കും.