ഇ എഫ് എല്‍ നിയമം റദ്ദാക്കണം: പശ്ചിമഘട്ട ജനസംരക്ഷണ സമിതി

Posted on: January 11, 2014 12:02 am | Last updated: January 11, 2014 at 12:24 am

കോഴിക്കോട്: ഇ എഫ് എല്‍ നിയമം മുന്‍കാല പ്രാബല്യത്തോടെ റദ്ദാക്കണമെന്നും കാവിലുംപാറ പഞ്ചായത്തില്‍ നിന്നും ഏകപക്ഷീയമായി ഏറ്റെടുത്ത ഭൂമി കൃഷിക്കാര്‍ക്ക് തിരിച്ചു നല്‍കണമെന്നും പശ്ചിഘട്ട ജന സംരക്ഷണസമിതി. കൃഷിക്കാരുടെ ഭാഗം കേള്‍ക്കാതെ 28 കര്‍ഷകരുടെ 1,300 ഏക്കര്‍ ഭുമിയാണ് കാവിലുംപാറ വില്ലേജില്‍ നിന്ന് ഏറ്റെടുത്തിരിക്കുന്നത്്. ഇവ 1977ന് മുമ്പ്്് കൈവശമുള്ളതും വ്യക്തമായ രേഖകള്‍ ഉള്ളവയുമാണ്. കൂടാതെ മറ്റ് ചില ഭൂമികളും ഏറ്റെടുത്തതായി വനം വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്്്. ഇവരെല്ലാം ഭൂമാഫിയകളാണ് എന്ന ഹരിത എം എല്‍ എമാരുടെ വാദം വാസ്തവ വിരുദ്ധമാണ്. 12സെന്റ് മുതല്‍ ഒരേക്കര്‍ വരെയുള്ള സ്ഥലമാണ് കാവിലുംപാറയില്‍ ഏറ്റെടുത്തിരിക്കുന്നത്്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഇവ ഇ എഫ് എല്‍ പരിധിയില്‍ ഉള്‍പ്പെടുത്തിയതെന്നും ഇവര്‍ ആരോപിച്ചു.