Connect with us

Kasargod

സഅദിയ്യയില്‍ ജലാലിയ്യ ദിക്ര്‍ ഹല്‍ഖ നാളെ

Published

|

Last Updated

ദേളി: ജാമിഅ സഅദിയ്യ അറബിയ്യ:യില്‍ മാസാന്തരം നടക്കുന്ന ജലാലിയ്യ: ദിക്ര്‍ ഹല്‍ഖ നാളെ വൈകുന്നേരം 5 മണി മുതല്‍ ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും. വൈകുന്നേരം 5 മണിക്ക് സംഘടനസ്ഥാപന ബന്ധുക്കളില്‍നിന്ന് മരണപ്പെട്ടവര്‍ക്ക് വേണ്ടി അലിക്കുഞ്ഞി ഉസ്താദ് ഷിറിയയുടെ നേതൃത്വത്തില്‍ പ്രതേൃക പ്രാര്‍ത്ഥന നടക്കും. മഗ്‌രിബ് നിസ്‌കാരനന്തരം നടക്കുന്ന ജലാലിയ്യ ദിക്‌റ് ഹല്‍ഖക്ക് സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, നുറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, എകെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. 4 മണിക്ക് നടക്കുന്ന മൗലിദ് ജല്‍സക്ക് എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ നേതൃത്വം നല്‍കും. എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കെ കെ ഹുസൈന്‍ ബാഖവി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ കരീം സഅദി ഏണിയാടി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി സംബന്ധിക്കും.
ഉച്ചക്ക് 2 മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സ്ത്രീകള്‍ക്കുള്ള ഖുര്‍ആന്‍ പഠനക്ലാസിന് കെ പി ഹുസൈന്‍ സഅദി കെ സി റോഡ് നേതൃതം നല്‍കും.

---- facebook comment plugin here -----

Latest