മേല്‍പ്പാലം: ഒരു മാസത്തിനകം സ്ഥലം ഏറ്റെടുക്കും

Posted on: January 11, 2014 12:19 am | Last updated: January 11, 2014 at 12:19 am

കാഞ്ഞങ്ങാട്: കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലത്തിനുള്ള സ്ഥലമേറ്റെടുക്കല്‍ നടപടി ഒരു മാസത്തിനകം പൂര്‍ത്തിയാകും. ഇതുസംബന്ധിച്ച് ജില്ലാ ഭരണകൂടം കേരള ഹൈക്കോടതിക്ക് ഉറപ്പ് നല്‍കി. സ്ഥലമേറ്റെടുക്കുന്നത് സംബന്ധിച്ച് കേരള ഹൈക്കോടതി ജില്ലാ കലക്ടറോട് വിശദീകരണം തേടിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് സ്ഥലമേറ്റെടുക്കുന്ന നടപടി ഒരുമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നല്‍കിയത്.
മേല്‍പ്പാലത്തിന് അക്വയര്‍ ചെയ്യുന്ന സ്ഥലം അളന്ന് തിട്ടപ്പെടുത്തി അതിര്‍ത്തി തിരിച്ച് അടയാളക്കല്ലിട്ടിട്ടുണ്ട്. നിയമാനുസൃതമായ സ്ഥലമേറ്റെടുക്കല്‍ നടപടി വേഗത്തില്‍ പുരോഗമിച്ച് വരുന്നു.