Connect with us

Palakkad

ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കലോത്സവത്തിന് തുടക്കമായി

Published

|

Last Updated

പാലക്കാട്: ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കലോത്സവത്തിന് നിറപ്പകിട്ടാര്‍ന്ന തുടക്കം. കല്ലേക്കാട് വ്യാസ വിദ്യാപീഠത്തില്‍ പന്ത്രണ്ടോളം വേദികളിലായി നടക്കുന്ന കലാമേളയുടെ ഉദ്ഘാടനം ചെറിയകോട്ട മൈതാനത്ത് മുന്‍ കേന്ദ്രമന്ത്രി ഒ രാജഗോപാല്‍, കലാമണ്ഡലം പി കെ നാരായണന്‍ നമ്പ്യാര്‍, കലാമണ്ഡലം ഗോപി, ചെര്‍പ്പുളശ്ശേരി ശിവന്‍, കാളിദാസ് പുതുമന, കലാമണ്ഡലം ലീലാമ്മ, കലാമണ്ഡലം ഗീതാനന്ദന്‍, പാലക്കാട് കെ എന്‍ ശ്രീറാം, സി കെ രാജന്‍ ആനന്ദപുരം എന്നിവര്‍ ചേര്‍ന്ന് തിരി തെളിയിച്ചതോടെ മൂന്ന് ദിവസത്തെ കൗമാര കലോത്സവത്തിന് തുടക്കമായി. ശാഫി എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചു. കേരളത്തിന്റെ കലാസാംസ്‌കാരിക രംഗത്ത് ഏറെ സംഭാവന ചെയ്തവരെ ചടങ്ങില്‍ ആദരിച്ചു.
മുന്‍കേന്ദ്രമന്ത്രി ഒ രാജഗോപാല്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഡോ. പി കെ മാധവന്‍ അദ്ധ്യക്ഷത വഹിച്ചു. പിരായിരി പഞ്ചായത്ത് പ്രസിഡന്‍് ബാലചന്ദ്രന്‍, ബീ ജെ പി ജീല്ലാ പ്രസിഡന്‍് സി കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. നേരത്തെ വിക്‌ടോറിയ കോളജ് പരിസരത്ത് നിന്നാരംഭിച്ച സാംസ്‌കാരികാഘോഷയാത്ര ചെറിയ കോട്ടമൈതാനത്ത് സമാപിച്ചു. ഇന്ന് രാവിലെ 9മണിയോടെ കലാമത്സരങ്ങളുടെ വേദികള്‍ ഉണരും 14 ജില്ലകളില്‍ നിന്നായി മൂവായിരത്തോളം മത്സരാര്‍ഥികളാണ് മേളയില്‍ പങ്കെടുക്കുന്നത്. 12 വേദികളിലായി നൂറിലേറെ ഇനങ്ങളാണ് ഉള്ളത്. ഇന്ന് വിവിധ വേദികളിലായി നൃത്ത ഇനങ്ങളിടക്കമുള്ള മത്സരങ്ങള്‍ നടക്കും. നാളെ വൈകീട്ട് 5മണിക്ക് നടക്കുന്ന സമാപനസമ്മേളനം എം ബി രാജേഷ് എം പി ഉദ്ഘാടനം ചെയ്യും.

 

Latest