അഫ്ഗാന്‍ കറന്‍സി: ഒരാള്‍ കൂടി അറസ്റ്റില്‍

Posted on: January 11, 2014 12:17 am | Last updated: January 11, 2014 at 12:17 am

അട്ടപ്പാടി: അട്ടപ്പാടിയില്‍ പട്ടികവര്‍ഗ വികസനവകുപ്പ് 80.60 ലക്ഷം രൂപ ചെലവില്‍ ഐ ടി ഡി പി മുഖേന സ്ഥാപിക്കുന്ന കുടിവെള്ളപദ്ധതികളുടെ നിര്‍മാണത്തിനുള്ള ഫണ്ട് കേരള വാട്ടര്‍ അതോറിറ്റിക്ക് കൈമാറി. തുക ലക്ഷത്തില്‍: പട്ടണക്കല്‍ (8.30), അരണിക്കോണം(7.40), താഴെ കൂട്ടറ(10), വെച്ചപ്പതി (9.85), കാരയൂര്‍ (12), തെക്കെ കടമ്പാറതേയിലപ്പടി (8), ഉറിയഞ്ചാള (7.25), മൂലഗംഗല്‍ (8.50), കീരിപ്പതി (8.60) എന്നി ഊരുകളിലാണ് കുടിവെള്ളപദ്ധതികള്‍ നടപ്പാക്കുന്നത്. ഒരുമാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. അട്ടപ്പാടി ഐ ടി ഡി പി ഹാളില്‍ നടന്ന ചടങ്ങില്‍ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ രാജന്‍, വാട്ടര്‍ അതോറിറ്റി വകുപ്പ് എക്‌സി.
എഞ്ചിനീയര്‍ക്ക് ചെക്ക് നല്‍കി. അട്ടപ്പാടി പാക്കേജ് സ്‌പെഷല്‍ ഓഫീസര്‍ ഡോ. എസ് സുബ്ബയ്യ, ഒറ്റപ്പാലം സബ്കലക്ടര്‍ ഡോ. എസ് കാര്‍ത്തികേയന്‍, അട്ടപ്പാടി ഐ ടി ഡി പി പ്രൊജക്ട് ഓഫീസര്‍ പി വി രാധാകൃഷ്ണന്‍, കൃഷി അസി. ഡയറക്ടര്‍ കെ സുരേഷ്, അഗളി പഞ്ചായത്ത് പ്രസിഡന്റ് ഇ ജെ ആന്റണി, ഷോളയൂര്‍ പ്രസിഡന്റ് വി മുരുകന്‍, പുതൂര്‍ വൈസ് പ്രസിഡന്റ് കെ മുരുകേശന്‍, കുടുംബശ്രീ സ്‌പെഷല്‍ ഓഫീസര്‍ ഡോ. സീമാ ഭാസ്‌കര്‍ എന്നിവര്‍ പങ്കെടുത്തു.