എസ് എസ് എഫ് ഹയര്‍സെക്കന്‍ഡറി എക്‌സാം 2014 അപേക്ഷ 15 വരെ

Posted on: January 11, 2014 12:13 am | Last updated: January 11, 2014 at 12:13 am

മലപ്പുറം: എസ് എസ് എഫ് ഹയര്‍സെക്കണ്ടറി തലത്തില്‍ നടത്തുന്ന മോഡല്‍ പരീക്ഷയായ എക്‌സലന്‍സി എക്‌സാം 2014 നുള്ള അപേക്ഷ ഈമാസം 15 വരെ സ്വീകരിക്കും. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ സയന്‍സ്, ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗങ്ങളിലാണ് അടുത്തമാസം 2ന് പരീക്ഷ നടക്കുക. ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, മാത്തമാറ്റിക്‌സ്, അകൗണ്ടന്‍സി വിഷയങ്ങളിലാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. സെക്ടര്‍ ഘടകം വഴി ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ നിന്ന് അപേക്ഷ സ്വീകരിക്കും. ംംം.ളൈാമഹമുുൗൃമാ.രീാ വഴിയും അപേക്ഷാ ഫോറം ലഭിക്കും. ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എം അബ്ദുര്‍റഹിമാന്‍ ചെയര്‍മാനും, സി കെ മുഹമ്മദ് ഫാറൂഖ് കണ്‍വീനറുമായ പരീക്ഷാ സമിതി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. പരീക്ഷ നടത്തിപ്പിന്റെ പരിശീലനമായി ഹയര്‍സെക്കന്‍ഡറി കോഡിനേറ്റര്‍മാരുടെ കണ്‍വെന്‍ഷന്‍ നടന്നു കഴിഞ്ഞു. യോഗത്തില്‍ എ ശിഹാബുദ്ധീന്‍ സഖാഫി അധ്യക്ഷത വഹിച്ചു. സി കെ ശക്കീര്‍, കെ സൈനുദ്ധീന്‍ സഖാഫി, സി കെ അബ്ദുര്‍റഹിമാന്‍ സഖാഫി, പി കെ മുഹമ്മദ് ശാഫി, ദുല്‍ഫുഖാറലി സഖാഫി, സയ്യിദ് മുര്‍തള സഖാഫി, കെ വി ഫഖ്‌റുദ്ധീന്‍ സഖാഫി സംബന്ധിച്ചു