സി എം പിയിലെ ഇരുവിഭാഗത്തിനും യു ഡി എഫില്‍ വിലക്ക്

Posted on: January 11, 2014 9:50 am | Last updated: January 12, 2014 at 12:17 am

cmpകൊച്ചി: സി എം പിയിലെ ഇരുവിഭാഗത്തിനും യു ഡി എഫ് പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുന്നണി നേതൃത്വം വിലക്കേര്‍പ്പെടുത്തി. പാര്‍്ട്ടിയിലെ പിളര്‍പ്പിനെ തുടര്‍ന്നാണ് വിലക്ക്. ഇന്ന് എറണാകുളത്ത് നടക്കുന്ന യു ഡി എഫ് യോഗത്തില്‍ പങ്കെടുക്കരുതെന്ന് ഇരുവിഭാഗത്തേയും അറിയിച്ചു.

ഇന്നലെ ഇരുവിഭാഗവും പരസ്പരം പുറത്താക്കിയതിലൂടെയാണ് സി എം പി പിളര്‍പ്പ് പൂര്‍ത്തിയായത്. സി എ അജീറിനെ പുറത്താക്കിയ അരവിന്ദാക്ഷന്‍ വിഭാഗം അരവിന്ദക്ഷനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. ഇതിനെതിരെ രംഗത്ത് വന്ന സി പി ജോണ്‍ വിഭാഗം അരവിന്ദാക്ഷന്‍ വിഭാഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി പ്രഖ്യാപിക്കുകയായിരുന്നു.

സി എം പിയെ ഇടുപക്ഷത്തേക്ക് കൊണ്ടുപോവാനാണ് അരവിന്ദാക്ഷന്‍ ശ്രമിക്കുന്നതെന്നാണ് സി പി ജോണ്‍ വിഭാഗം ആരോപിക്കുന്നത്. എന്നാല്‍ സി പി ജോണ്‍ വിഭാഗം വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടിയെ പിളര്‍ത്തുകയാണെന്നാണ് അരവിന്ദാക്ഷന്‍ വിഭാഗം പറയുന്നത്.