സാറാ ജോസഫ് ആം ആദ്മിയിലേക്ക്

Posted on: January 10, 2014 5:51 pm | Last updated: January 10, 2014 at 5:51 pm

sara josephതൃശൂര്‍: പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സാറാ ജോസഫ് ആം ആദ്മി പാര്‍ട്ടിയിലേക്ക്. ഞായറാഴ്ച പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്ന് സാറാ ജോസഫ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

ആം ആദ്മി പാര്‍ട്ടിയെ രാഷ്ട്രീയ പാര്‍ട്ടിയായല്ല കണക്കാക്കുന്നത്. വലിയൊരു ജനകീയമുന്നേറ്റത്തിന്റെ ഭായമായാണ് എ പി യില്‍ ചേരുന്നത്.
അധികാരം ജനങ്ങളിലേക്ക് എന്ന നയം സ്വീകരിച്ചിരിക്കുന്ന ആം ആദ്മി പാര്‍ട്ടിയില്‍ ആകൃഷ്ടയായാണ് താന്‍ ഈ പാര്‍ട്ടിയില്‍ അംഗമാകുന്നതെന്നും അവര്‍ പറഞ്ഞു.

മുന്‍പ് ഇടതുപക്ഷ സഹയാത്രികയായിരുന്ന സാറാ ജോസഫ് പിന്നീട് അവരില്‍ നിന്ന് അകന്നിരുന്നു.