Connect with us

Kozhikode

മര്‍കസ് 'മീലാദ് സ്‌നേഹോപഹാരം' പദ്ധതിക്ക് തുടക്കമായി

Published

|

Last Updated

കോഴിക്കോട്: ലോകമെങ്ങുമുള്ള സൂഫികള്‍ ബഹുസ്വരമായ സര്‍ഗാത്മക ജീവിതത്തിന്റെ മികച്ച മാതൃകകളാണെന്ന് പ്രമുഖ കഥാകൃത്തും ആക്റ്റിവിസ്റ്റുമായ പി സുരേന്ദ്രന്‍. മര്‍കസ് നടത്തുന്ന “മീലാദ് സ്‌നേഹോപഹാരം” പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യത്യസ്ത മതങ്ങളും ജാതികളും നിലനില്‍ക്കുന്ന ഇന്ത്യയില്‍ ബഹുസ്വരത നിലനിര്‍ത്തുന്നതില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ദര്‍ശനങ്ങളില്‍ പ്രചോദിതരായ സൂഫികള്‍ വഹിച്ച പങ്ക് നിസ്തുലമാണെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി മലയാളത്തിലെ ഇരുനൂറോളം എഴുത്തുകാര്‍ക്ക് നബിദിന സ്‌നേഹോപഹാരമായി പുസ്തക കിറ്റ് നല്‍കും.

മര്‍കസ് കാലിക്കറ്റ് സിറ്റി ഓഫിസില്‍ നടന്ന പദ്ധതി ഉദ്ഘാടന ചടങ്ങില്‍ നോളജ്‌സിറ്റി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഇ വി അബ്ദുറഹ്മാന്‍ പി സുരേന്ദ്രന് പുസ്തക കിറ്റ് സമ്മാനിച്ചു. മര്‍കസ് സിറ്റി ഓഫീസ് മാനേജര്‍ ശൗക്കത്ത് അലി അദ്ധ്യക്ഷത വഹിച്ചു.

 

Latest