ദേവയാനി സംഭവം: അമേരിക്കക്കെതിരെ വീണ്ടും ഇന്ത്യ

Posted on: January 10, 2014 5:38 pm | Last updated: January 10, 2014 at 11:47 pm

devayaniന്യൂഡല്‍ഹി: നയതന്ത്രജ്ഞ ദേവയാനി കോബ്രഗഡെയ്‌ക്കെതിരെ കേസെടുക്കുകയും ഇന്ത്യയിലേക്ക് തിരിച്ചയക്കുകയും ചെയ്ത അമേരിക്കന്‍ നടപടിക്കെതിരെ ശക്തമായി മറുപടിയുമായി . രാജ്യത്ത് നിന്ന് ദേവയാനിക്ക് തുല്യറാങ്കിലുള്ള അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ പിന്‍വലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

വിസ തട്ടിപ്പിന്റെ പേരില്‍ അറസ്റ്റ് ചെയ്ത മുതിര്‍ന്ന ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനിക്കെതിരെ അമേരിക്ക ഇന്നാണ് കുറ്റം ചുമത്തിയത്. വീട്ടുജോലിക്കാരിയുടെ വിസ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയതിനാണ് ദേവയാനിക്കെതിരെ ന്യൂയോര്‍ക്ക് കോടതി കുറ്റം ചുമത്തിയിരിക്കുന്നത്. കുറ്റം ചുമത്തിയതിന് പുറമെ ഇവരോട് രാജ്യം വിട്ടു പോകാനും അമേരിക്ക ആവശ്യപ്പെട്ടു. ദേവയാനിയെ ഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് സ്ഥലം മാറ്റിയിരിക്കുകയാണ്.

ദേവയാനി ഇന്ത്യയിലേക്ക് തിരിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.