നബിദിനാഘോഷം: ദ്വിദിന പ്രഭാഷണം

Posted on: January 10, 2014 12:56 pm | Last updated: January 10, 2014 at 1:00 pm

കല്ലേക്കാട്: നബിദിനാഘോഷത്തിന്റെഭാഗമായി ഖുവ്വത്തുല്‍ ഇസ്‌ലാം മദ്രസ കമ്മിറ്റി സംഘടിപ്പിക്കുന്ന ദ്വിദിന പ്രഭാഷണം ജനുവരി 14,15 ന് കല്ലേക്കാട് ബ്ലോക്ക് ഓഫീസ് പരിസരത്ത് പ്രേേത്യകം സജ്ജീകരിച്ച കുണ്ടൂര്‍ ഉസ്താദ് നഗറില്‍ നടക്കും. പതിനാലിന് സിദ്ധീഖ് അല്‍ ഹസനി മേപ്പറമ്പ് ഹുബ്ബുറസൂല്‍ പ്രഭാഷണവും ജനുവരി 15 ന് തൌഫീഖ് അല്‍ ഹസനി ജൈനിമേട് മദ്ഹുറസൂല്‍ പ്രഭാഷണവും നടത്തും.
സ്വദര്‍ മുഅല്ലിം അബ്ദുര്‍റസാഖ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും അബ്ദുസ്വമദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും കമറുദ്ദീന്‍ മുസ് ലിയാര്‍, നൗഫല്‍ സാഹിബ് പങ്കെടുക്കും.