‘തിരുനബി സ്‌നേഹപരിസരം’ പട്ടാമ്പി ഡിവിഷന്‍ മീലാദ് സമ്മേളനം

Posted on: January 10, 2014 12:56 pm | Last updated: January 10, 2014 at 12:59 pm

പട്ടാമ്പി: പ്രവാചകന്‍ മുഹമ്മദ് നബിയുടെ സ്‌നേഹ പരിസരം കാലത്തെ അതിജീവിച്ച് പൂര്‍ണശോഭയോടെ ജ്വാലിച്ച് നില്‍ക്കുകയാണെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി എം അബ്ദുല്‍ മജീദ് അരിയല്ലൂര്‍ പ്രസ്താവിച്ചു. എസ് എസ് എഫ് പട്ടാമ്പി ഡിവിഷന്‍ കമ്മിറ്റി ഞാങ്ങാട്ടിരിയില്‍ സംഘടിപ്പിച്ച മീലാദ് സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സസ്യമൃഗാദികള്‍ക്കും പരിസ്ഥിതിക്കും ജലജീവികള്‍ക്കും ഭൂമിക്കാകമാനവും തിരുനബിയുടെ സ്‌നേഹ പരിസരം തലോടല്‍ നല്‍കിയിട്ടുണ്ട്. ആബീദ് സഖാഫി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ പ്രസിഡന്റെ എന്‍ കെ സിറാജുദ്ദീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് വൈസ് പ്രസിഡന്റ് അബ്ദുല്‍ റശീദ് സഖാഫി കുറ്റിയാടി പ്രമേയ പ്രഭാഷണം നടത്തി. ചെരിപ്പൂര്‍ കെ വി മുഹമ്മദ് മുസ്‌ലിയാര്‍, ഹാഫിള് ഉസ്മാന്‍ വിളയൂര്‍, ഉമര്‍ ഓങ്ങല്ലൂര്‍, സഈദ് കൈപ്പുറം, സൈതലവി പൂതക്കാട്, യൂസഫ് സഖാഫി വിളയൂര്‍, അലി സഅദി വല്ലപ്പുഴ, ഹുസൈന്‍ തട്ടതാഴത്ത്,സയ്യിദ് ഹുസൈന്‍ ചാലിശേരി, യാക്കൂബ് പൈലിപ്പുറം, ഇ എം എ കബീര്‍ സഖാഫി, ത്വാഹിര്‍ സഖാഫി, ഞങ്ങാട്ടിരി മഹല്ല് പ്രസിഡന്റ് ടി എം അലി, തടത്തില്‍ അകത്ത് കുഞ്ഞാപ്പു ഹാജി പങ്കെടുത്തു.
അശ്കര്‍ ചൂരക്കോട് സ്വാഗതവും ഹക്കീം ബൂഖാരി ഞാങ്ങാട്ടിരി നന്ദിയും പറഞ്ഞു.