പി യു ചിത്രക്ക് ഡബിള്‍; കേരളം കുതിക്കുന്നു

Posted on: January 10, 2014 10:25 am | Last updated: January 10, 2014 at 11:47 pm

PU_chitraറാഞ്ചി: ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ പ്രതീക്ഷകള്‍ തെറ്റിക്കാതെ കേരളം മുന്നേറുന്നു. അവസാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കുന്ന പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ പി യു ചിത്രയുടെ ഡബിളാണ് ഇന്നത്തെ ഏറ്റവും അഭിമാനകരമായ നേട്ടം. ഇതോടെ കേരളം നേടിയ സ്വര്‍ണത്തിന്റെ എണ്ണം 12 ലെത്തി.

സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററിലാണ് ചിത്രക്ക് സ്വര്‍ണം ലഭിച്ചത്. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററിലും ചിത്ര സ്വര്‍ണം നേടിയിരുന്നു. ചിത്രയെക്കൂടാതെ കെ ടി നീനയും ഇന്ന് സ്വര്‍ണം നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്തത്തിലാണ് നീനയുടെ സുവര്‍ണനേട്ടം. ഇതേയിനത്തില്‍ കേരളത്തിന്റെ കെ ആര്‍ സുജിത വെള്ളി നേടി.

ജൂനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ കെ ആര്‍ ആതി വെള്ളി നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ ബിബിന്‍ ജോര്‍ജ് വെങ്കലം നേടി.