സ്പാനിഷ് കിംഗ്‌സ് കപ്പില്‍ റയല്‍ മാഡ്രിഡിന് ഉജ്ജ്വല ജയം

Posted on: January 10, 2014 6:35 am | Last updated: January 10, 2014 at 10:38 am

Real Madrid's Karim Benzema, left, celebrates his goal against Osasuna in the King's Cup

മാഡ്രിഡ്: സ്പാനിഷ് കിംഗ്‌സ് കപ്പില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് അത്‌ലറ്റികോ ഒസാസുനയെ തോല്‍പ്പിച്ചത്. ഫ്രഞ്ച് താരം കരീം ബെന്‍സീമയാണ് (19) ആദ്യ ഗോള്‍ നേടിയത്. അറുപതാം മിനുട്ടില്‍ ജെസി റോഡ്രിങ്‌സാണ് റയലിന്റെ രണ്ടാം ഗോള്‍ നേടിയത്. സൂപ്പര്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോക്ക് കളിയില്‍ കാര്യമായി തിളങ്ങാന്‍ സാധിച്ചില്ല.