Connect with us

Kasargod

കര്‍ണാടക എസ് എസ് എഫ് സില്‍വര്‍ ജൂബിലിക്ക് ഉജ്ജ്വല തുടക്കം

Published

|

Last Updated

മംഗലാപുരം: കര്‍ണ്ണാടക സ്റ്റേറ്റ് എസ് എസ് എഫ് പ്രവര്‍ത്തന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കി 2014 സില്‍വര്‍ ജൂബിലി വര്‍ഷമായി ആഘോഷിക്കുന്നു. തുടക്കമെന്നോണം സംഘടിപ്പിച്ച 25 പ്രവര്‍ത്തകരുടെ സ്ത്രീധന രഹിത വിവാഹവും 25000 പ്രവര്‍ത്തകരുടെ സ്ത്രീധനരാഹിത്യ പ്രതിജ്ഞാ സംഗമവും ഉജ്ജ്വലവും ശ്രദ്ധേയവുമായി.
നെഹ്‌റു മൈതാനിയില്‍ നടന്ന സംഗമം അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കര്‍ണാടക ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഉമറുല്‍ ഫാറൂഖ്, സയ്യിദ് ഫസല്‍ കോയമ്മ (കുറാ തങ്ങള്‍), മാണി അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍, മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാര്‍, ഹുസൈന്‍ സഅദി, വി പി എം വില്ല്യാപള്ളി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി തുടങ്ങി ഒട്ടേറെ പ്രമുഖര്‍ സംബന്ധിച്ചു. വാര്‍ഷിക ലോഗോ പ്രകാശനം യേനപ്പോയ അബ്ദുല്ല കുഞ്ഞി ഹാജിയും സപ്ലിമെന്റ് പ്രകാശനം മിത്തൂര്‍ ഉസ്മാന്‍ ഹാജിയും പാവപ്പെട്ട 2500 വിദ്യാര്‍ഥികള്‍ക്കുള്ള വസ്ത്ര വിതരണോദ്ഘാടനവും ഹൈദര്‍ പത്തിപ്പാടിയും നിര്‍വ്വഹിച്ചു.
തുടര്‍ന്ന് നടന്ന മീലാദ് പ്രോഗ്രാം കര്‍ണ്ണാടക വഖ്ഫ് ഡയറക്ടര്‍ ശാഫി സഅദി ഉല്‍ഘാടനം ചെയ്തു. അബ്ദുല്ല ഹഫീസ് സഅദി അധ്യക്ഷത വഹിച്ചു. ഡോ: പി എ മുഹമ്മദ് കുഞ്ഞി സഖാഫി മുഖ്യപ്രഭാഷണം നടത്തി.