ഖാലിദിയ്യാ ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്തു

Posted on: January 10, 2014 12:25 am | Last updated: January 10, 2014 at 12:25 am

കണ്ണൂര്‍: എസ് എസ് എഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ ധര്‍മ്മശാല മാങ്ങാട് ആരംഭിക്കുന്ന ഖാലിദിയ്യ ഹോസ്റ്റലിന്റെ ഉദ്ഘാടനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വ്വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി അധ്യക്ഷ്യത വഹിച്ചു.
കണ്ണൂര്‍ സര്‍വകലാശാല, എന്‍ജിനീയറിംഗ് കോളജ്, പോളിടെക്‌നിക്, ആയുര്‍വേദ മെഡിക്കല്‍ കോളജ് തുടങ്ങി ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപത്തായതിനാല്‍ വിദൂരങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രസ്തുത ഹോസ്റ്റല്‍ എറെ പ്രയോജനമാകും.
ചടങ്ങില്‍ കെ പി അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ ചാലാട്, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍, അബ്ദുല്ലത്തീഫ് സഅദി പഴശ്ശി, പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍, അബ്ദുറഹ്മാന്‍ ഹാജി മടക്കര, ആര്‍ പി ഹുസൈന്‍ ഇരിക്കൂര്‍, അശ്‌റഫ് സഖാഫി കടവത്തൂര്‍, കെ പി കമാലുദ്ദീന്‍ മുസ്‌ലിയാര്‍, അബ്ദുറശീദ് നരിക്കോട്, ഫൈളുറഹ്മാന്‍ ഇര്‍ഫാനി എന്നിവര്‍ പ്രസംഗിച്ചു.